CIC – അൽ കൗൻ ഗ്രൂപ്പ് ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും അൽ കൗൻ ഗ്രൂപ്പും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫിഫ വേൾഡ് കപ്പിന് മുന്നോടിയായാണ് ഒക്‌ടോബർ – നവംബർ മാസങ്ങളിൽ ദോഹയിലെ പത്തോളം ക്യാമ്പുകളിൽ CIC രക്തദാന ക്യാമ്പ് നടത്തുന്നത്.

10000 പേരിൽ നിന്ന് ബ്ലഡ് സ്വീകരിക്കാനാണ് വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.
ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് – 27 ലെ അൽ കാഊൻ ഗ്രൂപ്പ് അക്കോമഡേഷനിൽ നടന്ന ആദ്യ ഘട്ട ക്യാമ്പ് CIC കേന്ദ്ര സംഘടനാ സെക്രട്ടറി ശബീർ കെ ഉദ്‌ഘാടനം ചെയ്തു. സി ഐ സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി, ജനസേവന വിഭാഗം അധ്യക്ഷൻ പി പി അബ്ദുറഹീം, റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം എം എന്നിവർ സംബന്ധിച്ചു. സിദ്ധീഖ് വേങ്ങര, നൂറുദ്ധീൻ, സലിം, സജൂർ, സർതാജ്, അബ്ദുസ്സലാം, ബഷീർ, ഷെറിൻ എന്നിവർ നേതൃത്വം നൽകി.