Wednesday, December 7, 2022
HomeGulfപ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിച്ചു

പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിച്ചു

ദോഹ: സെന്റര് ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ഒരു മാസം നീണ്ട് നിന്ന പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിച്ചു. സമാപന പരിപാടിയിൽ കോഴ്സ് പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സി.ഐ.സി. പ്രസിഡന്റ് ടി.കെ. ഖാസിം ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. ഇമാൻ സലാമ, അബ്ദുല്ല ഹമദാൻ, മുഹമ്മദ് തവക്കൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു.

പരിശീലകരായ ഖമറുൽ ഇസ്ലാം ഷെഫീഖ് മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം സി.ഐ,സി. പ്രസിഡന്റ് സമ്മാനിച്ചു. കോഴ്സ് ഡയറക്ടർ ഹുസൈൻ കടന്നമണ്ണ സ്വാഗതവും, സോണൽ സെക്രട്ടറി ഷിബിലി സിഗ്ബത്തുള്ള നന്ദിയും പ്രകാശിപ്പിച്ചു. അബ്ദുൽ ജലീൽ എം. എം, സിദ്ദിഖ് വേങ്ങര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Most Popular