Monday, September 26, 2022
HomeGulfസാമൂഹിക സേവനരംഗത്ത് ദിശാബോധം പകർന്ന്‌ സി ഐ സി ജനസേവന വിഭാഗം വളണ്ടിയർ ക്യാമ്പ്

സാമൂഹിക സേവനരംഗത്ത് ദിശാബോധം പകർന്ന്‌ സി ഐ സി ജനസേവന വിഭാഗം വളണ്ടിയർ ക്യാമ്പ്

ദോഹ: ഖത്തറിലെ സാമൂഹിക സേവന രംഗത്തു പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള സി ഐ സി ഖത്തർ ജനസേവന വിഭാഗം, സേവന പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള പ്രവർത്തകരെ പ്രത്യേകം സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു. വക്റയിൽ നടന്ന ക്യാമ്പ് സി ഐ സി പ്രസിഡണ്ട് ടി കെ കാസിം ഉദ്ഘാടനം നിർവഹിച്ചു. സി ഐ സി ജനസേവന വിഭാഗം തലവൻ പി.പി. അബ്ദുറഹിം ക്യാമ്പിൽ അധ്യക്ഷത വഹിച്ചു. ഹമദ് മെഡിക്കൽ സിറ്റിയിലെ സീനിയർ ഫിസിയോതെറാപ്പിസ്റ്റും ഹെൽത്ത് ട്രെയിനറുമായ ഡോ. മുഹമ്മദ് അസ്‌ലം ട്രെയിനിംഗിന് നേതൃത്വം നൽകി. സി ഐ സി തുമാമ സോണൽ പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു.

കേന്ദ്ര ജനസേവ വിഭാഗം ഉപാധ്യക്ഷൻ കെ.വി നൂറുദ്ദീൻ,വൈസ് ക്യാപ്റ്റൻമാരായ താഹിർ , അസ്കറലി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫഹദ്, ഫൈസൽ അബ്ദുൽ മജീദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Most Popular