Friday, August 12, 2022
HomeGulfകുവൈത്തിൽ പൗരന്മാർക്കും വിദേശികൾക്കും ട്രാഫിക്ക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടയ്ക്കാം

കുവൈത്തിൽ പൗരന്മാർക്കും വിദേശികൾക്കും ട്രാഫിക്ക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടയ്ക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാർക്കും വിദേശികൾക്കും ട്രാഫിക്ക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടക്കാം. ഏഴു പുതിയ സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും സഹൽ ആപ്ലിക്കേഷനിലൂടെ സ്വീകരിക്കും.

സ്വദേശികൾക്കും വിദേശികൾക്കും സ്വന്തംപേരിലുള്ള പിഴയും മറ്റുള്ളവരുടെ പേരിലുള്ള പിഴയും ഈ രീതിയിൽ അടക്കാവുന്നതാണ്. ജോലിക്കാരെ നാടുകടത്തുന്നതിനുള്ള ടിക്കറ്റ് ചാർജും താൽക്കാലിക താമസാനുമതി പുതുക്കുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനും ആപ്പിലൂടെ കഴിയും.

വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനയുടെ ഫലം അറിയാനും ആപ്പിലൂടെ കഴിയും.

കുവൈത്ത് പൗരന്മാർക്കും രാജ്യത്തെ സ്ഥിര താമസക്കാരായ വിദേശികൾക്കും ആണ് സഹൽ ആപ്ലിക്കേഷന്റെ പ്രയോജനം ലഭിക്കുക.

Most Popular