Sunday, January 23, 2022
HomeGulfസ്വദേശിവത്കരണം വീണ്ടും വ്യാപിപ്പിക്കാനൊരുങ്ങി സൗദി

സ്വദേശിവത്കരണം വീണ്ടും വ്യാപിപ്പിക്കാനൊരുങ്ങി സൗദി

റിയാദ്: പുതിയ മൂന്ന് മേഘലകളിൽകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി. മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങിയ മേഖലകളിലാണ് സ്വദേശികൾക്ക് കൂടുതൽ പ്രാതിനിത്യത്തിന് ഒരുങ്ങുന്നത്. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം ക്രമാനുഗതമായി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകാന്‍ പോകുന്നതാണ് പുതിയ തീരുമാനം.
മാനവ വിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ മാജിദ് അല്‍ദാവിയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങി മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കിയതായും, തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വദേശി അനുപാതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല . സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം ക്രമാനുഗതമായി ഉയര്‍ന്നു വരുന്നത് ശുഭ സൂചകങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച് വനിതാ ജീവനക്കാരുടെ എണ്ണം അഭൂതപൂര്‍വ്വമായാണ് വര്‍ധിക്കുന്നതെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

Most Popular