ദോഹ: ഖത്തറിൽ അൽ ഒഗ്ദ സ്ട്രീറ്റിൽ നിന്ന് അൽ ഷൈഗർ സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടച്ചതായി അഷ്ഗാൽ. വെള്ളിയാഴ്ച മുതൽ നാല് മാസത്തേക്കാണ് അടച്ചിടൽ.
അൽഖോർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ട് സാധ്യമാക്കുന്നതിനാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അടച്ചുപൂട്ടുന്നത്. അൽ ഒഗ്ദ സ്ട്രീറ്റിൽ നിന്ന് അൽ ഷൈഗർ സ്ട്രീറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് സ്ട്രീറ്റ് 577, സ്ട്രീറ്റ് 584 എന്നിവയിലേക്ക് തിരിയാം.