ക്ലബ് ലോകകപ്പ് 2023 സൗദി അറേബ്യയിൽ

റിയാദ്: ക്ലബ് ലോകകപ്പ് 2023 സൗദി അറേബ്യയിലേക്ക്. ഡിസംബർ 12 മുതൽ 22 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. ചൊവ്വാഴ്ച നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ക്ലബ്ബ് ലോകകപ്പിന്റെ അടുത്ത എഡിഷൻ ആതിഥേയത്വം തീരുമാനിച്ചത്. ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളെയും എല്ലാ ആരാധകരെയും ഡിസംബർ 12 മുതൽ 20 വരെ സൗദി അറേബ്യയിലേക്ക് FIFA #ClubWC ലേക്ക് സ്വാഗതം ചെയ്യുന്നതിൽ താൻ അഭിമാനിക്കുന്നു. സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ച് ഇങ്ങനെ കുറിച്ചു.