Saturday, January 22, 2022
HomeGulfഖത്തറിലെ ബാങ്കുകളിൽ പ്രവേശനത്തിന് അപ്പോയിന്മെന്റ് നിർബന്ധം

ഖത്തറിലെ ബാങ്കുകളിൽ പ്രവേശനത്തിന് അപ്പോയിന്മെന്റ് നിർബന്ധം

ദോഹ.ഖത്തറിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ പല ബാങ്കുകളിലും അപ്പോയന്റ്മെന്റ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥ കൂടുതൽ നിര്ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപ്പോയ്ൻമെന്റെടുക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാല്‍ അപ്പോയന്റ്മെന്റ് ലഭിച്ച സമയത്ത് വരാന്‍ കഴിയില്ലെങ്കില്‍ അപ്പോയന്റ്മെന്റ് കാന്‍സല്‍ ചെയ്യുമെന്ന് ബാങ്കുകൾ വ്യക്തമാക്കി.

Most Popular