Friday, August 12, 2022
HomeGulfഡോക്ടര്‍ എബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ഡോക്ടര്‍ എബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ദോഹ: ദീര്‍ഘക്കാല ഖത്തര്‍ പ്രവാസിയും, സമുഹിക-സംസ്കരിക വിദ്യഭ്യാസ മേഖലയില്‍ സജീവ സാന്നിദ്ധ്യവും, ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപകഅംഗവും, മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഡോക്ടര്‍ എബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.

1974 ല്‍ മിനിസട്രി ഓഫ് പബ്ലിക്‌ ഹെല്‍ത്തില്‍ ഡോക്ടറായി സേവനം തുടങ്ങിയ കൊല്ലമന, ഒപ്പം ദോഹയിലെ സാമുഹിക-സംസ്കാരിക രംഗത്തും പ്രവര്‍ത്തിച്ചു, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട്‌, ഐ,സി.സി മാനേജിംഗ് കമ്മിറ്റി അംഗം, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം, ഇന്‍കാസ് സ്ഥാപകഅംഗം, ഇന്‍കാസ് ആലപുഴ ജില്ലാ പ്രസിഡണ്ട്‌, ഇന്ത്യന്‍ ഡോക്ടര്സ് ക്ലബ്‌ സ്ഥാപകരില്‍ ഒരാള്‍കുടി ആയിരുന്നു ഡോക്ടര്‍ കൊല്ലമന. ദോഹയിലെ പ്രശസ്ത ഗ്യ്നോക്കോലോജിസ്റ്റ് ആയിരുന്ന ഡോക്ടര്‍ ലീലാമ്മ എബ്രഹാം ആണ് ഭാര്യാ.

സാധാരണകാരനും, പാവപെട്ടവനും ഏതു സമയത്തും സഹായം അഭ്യര്‍ര്ത്തിച്ചുകൊണ്ട് ഡോക്ടറെ സമീപിക്കാമായിരുന്നു, എളിമയുടെയും, സ്നേഹത്തിന്റെയും, മനുഷിത്തത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു ഡോക്ടര്‍ എന്ന് ഫോട്ടോ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ അനുസ്മരിച്ചു.

ഫോട്ടാ പ്രസിഡണ്ട്‌ ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന മീറ്റിംഗില്‍, തോമസ്‌ കുര്യന്‍, കുരുവിള കെ ജോര്‍ജ്, അനീഷ്‌ ജോര്‍ജ് മാത്യു, ഫിലിപ്പ് പി ജോണ്‍, സന്തോഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Most Popular