ദോഹ: ഖത്തറിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കാഴ്ച പരിശോധന സർവേ നടത്തുന്നു. പൊതു സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായാണ് സർവേ നടത്തുന്നത്. സ്‌കൂളുകളിലെ നഴ്സുമാര്‍ ആയിരിക്കും പരിശോധന നടത്തുക. പരിശോധനയിൽ
കാഴ്ചക്കുറവുള്ള കുട്ടികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുമെന്ന് സാംക്രമികേതര രോഗ വിഭാഗം മേധാവി ഡോ.ഖുലൂദ് അല്‍ മുതാവ വ്യക്തമാക്കി. ഇതിനായി 323 നഴ്സുമാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കിയിട്ടുണ്ട്.