തിരുവനന്തപുരം: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍നിന്നു മടങ്ങുന്ന പ്രവാസികളെ കപ്പലില്‍ എത്തിക്കുന്ന കാര്യവും ചര്‍ച്ചയില്‍. കപ്പല്‍മാര്‍ഗമുള്ള യാത്ര ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്, പ്രവാസികളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് നേരത്തേത്തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്കു സൗകര്യമൊരുക്കനാണ് പദ്ധതി. രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കും.
മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വീസ് ഉണ്ടാവാനിടയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരം സര്‍വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യം ആളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
considering passenger ship service for expats repatriation from gulf contries