കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ജിദ്ദ ഓഫിസിൽ ക്ലർക്ക് തസ്തികയിൽ മൂന്ന് ഒഴിവുകൾ

ജിദ്ദ: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ജിദ്ദ ഓഫിസിൽ ക്ലർക്ക് തസ്തികയിൽ മൂന്ന് ഒഴിവുകൾ. സൗദിയിലുള്ള യോഗ്യരായ ഇന്ത്യക്കാർക്ക് അപേക്ഷിക്കാൻ അവസരം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിലും അറബിക് ഭാഷയിലും നല്ല പരിഞ്ജാനവും കംപ്യൂട്ടർ പ്രാവീണ്യവും ഇംഗ്ലീഷിലും അറബികിലും നല്ല ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം 21 നും 40 നും മധ്യേ ആയിരിക്കണം. കൂടാതെ കാലവധിയുള്ള പാസ്പോർട്ടും ഇഖാമയുമുണ്ടായിരിക്കണം.

കാലാവധിയുള്ള പാസ്പോർട്ട്, ഇഖാമ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, മറ്റ് യോഗ്യതകൾ എന്നിവയുടെ പകർപ്പുകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം നിർദ്ദിഷ്ട ഫോമിൽ ജിദ്ദയിലുള്ള കോൺസുലേറ്റ് ജനറൽ ഓഫീസിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ്. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽ നിന്നും എഴുത്തുപരീക്ഷ വിജയിക്കുന്നവർക്ക് ടൈപ്പിങ് പരീക്ഷയും സിലക്ഷൻ കമ്മറ്റി മുമ്പാകെ അഭിമുഖവുമുണ്ടായിരിക്കും.