റിയാദ്: പാചകവാതകം ചോർന്ന് ഭക്ഷണശാലയിൽ സ്ഫോടനം. റിയാദിലെ അൽ-സആദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ റെസ്റ്റോറന്റ് പൂർണമായും തകർന്നു.
സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റെസ്റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നിരിക്കുന്നത്. രാത്രി സമയത്ത് അപകടം നടന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.