Saturday, August 20, 2022
HomeGulfകോര്‍ണിഷ് സ്ട്രീറ്റ് ഒമ്പതുദിവസം അടച്ചിടും

കോര്‍ണിഷ് സ്ട്രീറ്റ് ഒമ്പതുദിവസം അടച്ചിടും

ദോഹ: കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി ഒമ്പതുദിവസം അടച്ചിടുമെന്ന് അഷ്ഗല്‍ അറിയിച്ചു. ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ 16 ശനിയാഴ്ച വരെയാണ് കോര്‍ണിഷ് സ്ട്രീറ്റ് അടച്ചിടുക.

കോര്‍ണിഷ് സ്ട്രീറ്റിലെ ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ മീന ഇന്റര്‍സെക്ഷന്‍ വരെയുള്ള രണ്ട് ദിശകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുമായി ഏകോപിപ്പിച്ച് പ്രദേശത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റോഡ് അടച്ചിടുന്നതെന്ന് അഷ്ഗല്‍ അറിയിച്ചു.

അല്‍ ഷെറാട്ടണ്‍ I/S, അല്‍ മീന I/S എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ട ആളുകള്‍ അല്‍ ബിദ്ദ സ്ട്രീറ്റിലേയ്ക്കുള്ള റോഡ് ഉപയോഗിച്ച് ട്രാഫിക് അടയാളങ്ങള്‍ നോക്കി ലക്ഷ്യസ്ഥാനത്തെത്തണമെന്നും അഷ്ഗല്‍ അറിയിച്ചു.

Most Popular