Friday, October 7, 2022
HomeGulfBahrainബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48,661 ആയി.

ഇന്നലെ 538 പേർ രോഗമുക്തരായി. 45,166 പേരാണ് ഇതു വരെ രോഗമുക്തി നേടിയത്. ഇന്നലെ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 181 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവിലുള്ള 3,314 രോഗികളിൽ 3,278 പേരുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നങ്ങളില്ല. 75 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 36 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

രാജ്യത്ത് ഇതുവരെ 10,20,803 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 8,998 പേരിൽ പരിശോധന നടത്തിയതായും അധികൃതർ പറഞ്ഞു.

Most Popular