Friday, August 12, 2022
HomeGulfബാങ്ക് നോട്ടിലൂടെയും കോവിഡ് പകരാം; അണുവിമുക്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

ബാങ്ക് നോട്ടിലൂടെയും കോവിഡ് പകരാം; അണുവിമുക്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

കറന്‍സികളിലും കോയിനുകളിലും കോവിഡ് വൈറസ് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍. മറ്റുവസ്തുക്കള്‍ മുഴുവന്‍ അണുവിമുക്തമാക്കുമ്പോള്‍ ഇവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അപകടമുണ്ടാക്കിയേക്കാം.

1. സാനിറ്റൈസര്‍ സ്‌പ്രേ

cash
കറന്‍സികള്‍ അണുവിമുക്തമാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം 60 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ സ്േ്രപ ആണ്. നോട്ടുകളേക്കാള്‍ ശ്രദ്ധ പാലിക്കേണ്ടത് കോയിനുകളാണ്. വൈറസ് കോപ്പറിലും കാര്‍ഡ്‌ബോര്‍ഡിനും 24 മണിക്കൂര്‍ വരെയും സ്‌റ്റേയിന്‍ലസ് സ്റ്റീലില്‍ ആറ് ദിവസം വരെയും നിലനില്‍ക്കും.
നോട്ടിന്റെ എല്ലാ ഭാഗത്തും സാനിറ്റൈസര്‍ സ്േ്രപ ചെയ്ത ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം.

2.സോപ്പും വെള്ളവും

disinfectant wipes
സോപ്പു വെള്ളത്തില്‍ മുക്കിയെടുത്ത കോട്ടണ്‍ തുണി കൊണ്ട് തുടച്ചും നോട്ടുകള്‍ അണുവിമുക്തമാക്കാം. കോയിനുകള്‍ സോപ്പ് വെള്ളത്തിലിട്ട് വച്ചും അണുവിമുക്തമാക്കാവുന്നതാണ്.

3. ഡിസിന്‍ഫെക്ടന്റ് വൈപ്പുകള്‍

അണുനാശിനി അടങ്ങിയ വൈപ്പുകള്‍ ഉപയോഗിച്ച് തുടച്ച് ബാങ്ക് നോട്ടുകളിലെ അണുക്കളെ നിര്‍വീര്യമാക്കാനാവും

ബാങ്ക് നോട്ടുകളിലൂടെയും കോയിനുകളിലൂടെയും കൊറോണ വൈറസ് പകരുന്നതായി ഇതുവരെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പരമാവധി സൂക്ഷ്മത പാലിക്കുന്നതാണ് നല്ലത്. കോവിഡ് ബാധയുള്ളയാള്‍ കൈയിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുകയും അതേ കൈ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ അതിലേക്ക് അണുക്കള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരമാവധി കാഷ്‌ലസ് ട്രാന്‍സാക്ഷന്‍ ഉപയോഗിക്കലാണ് സുരക്ഷിത മാര്‍ഗം.

Coronavirus: How to disinfect your cash?

Most Popular