കോസ്റ്റ ടൊസ്‌കാന ഖത്തറിലെത്തിയത് 3,474 സഞ്ചാരികളുമായി

ദോഹ∙ 2022-2023 കപ്പൽ ടൂറിസം സീസണിലേക്കുള്ള ഇറ്റാലിയൻ കപ്പലായ കോസ്റ്റ ടൊസ്‌കാന എത്തിയത് 3,474 സഞ്ചാരികളുമായി ദ്രവീകൃത പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ കപ്പൽ ആയ ടൊസ്‌ക്കാനയ്ക്ക് 337 മീറ്റർ നീളവും 42 മീറ്റർ വീതിയുമുണ്ട്. 2,663 മുറികളാണുള്ളത്. 6,500 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ അത്യാഡംബര താമസ, വിനോദ, റീട്ടെയ്ൽ സൗകര്യങ്ങളുമുണ്ട്. മനോഹരമായ വാട്ടർ പാർക്ക്, 13 നീന്തൽ കുളങ്ങളും ഹോട്ട് ടബ്ബുകളും 13 റസ്റ്ററന്റുകളും 19 വിനോദ ലോഞ്ചുകളുമാണ് കപ്പലിലുള്ളത്.

ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിട്ടു. കപ്പൽ ടൂറിസത്തിന് കഴിഞ്ഞ ഡിസംബറിലാണ് തുടക്കമായത്. സീസൺ ഒന്നര മാസം പിന്നിട്ടപ്പോൾ 1,00,500 ലധികം യാത്രക്കാരാണ് എത്തിയത്. ഡിസംബറിൽ മാത്രം 8,000 യാത്രക്കാരാണ് എത്തിയത്. 1,410 ജീവനക്കാരും കപ്പലിലുണ്ട്.