മസ്കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഒമാൻ. അടച്ചിട്ട സ്ഥലങ്ങളിലൊഴികെ ഇനി മാസ്ക് ധരിക്കേണ്ടതില്ല. പൂർണമായും വാക്സിനെടുത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിന് പി സി ആർ പരിശോധന ആവശ്യമില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു. സുപ്രീം കമ്മിറ്റിയാണ് പുതിയ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ഹോട്ടലുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 6 മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 100 ശതമാനം ശേഷിയിൽ വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. ഹാളുകൾ, ടെന്റുകൾ, അന്താരാഷ്ട്ര, പ്രാദേശിക കോൺഫറൻസുകൾ, എക്സിബിഷനുകൾ, മറ്റ് ബഹുജന ഹാജർ പരിപാടികൾ എന്നിവ 70 ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.