Saturday, August 20, 2022
HomeGulfഖത്തറിൽ കോവിഡ് കൂടുതലായും ബാധിച്ചത് യുവാക്കളെ എന്ന് റിപ്പോർട്ടുകൾ

ഖത്തറിൽ കോവിഡ് കൂടുതലായും ബാധിച്ചത് യുവാക്കളെ എന്ന് റിപ്പോർട്ടുകൾ

ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നടത്തിയ പഠനത്തിൽ ഖത്തറിൽ കോവിഡ് കൂടുതലായും ബാധിച്ചത് യുവാക്കളെയെന്ന് റിപ്പോർട്ടുകൾ .

മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരേക്കാൾ ഏഷ്യക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

പരിശോധനക്ക് വിധേയരായ 24 ശതമാനം പേർ 40-59നിടയിലുള്ളവരും 21.8 ശതമാനം പേർ 0-18 വയസ്സിനിടയുള്ളവരുമാണ്. 2020 മാർച്ച് 11 മുതൽ ഡിസംബർ 31 വരെയുള്ള വിവരങ്ങളാണ് പഠനം വിശകലനം ചെയ്തത്. പരിശോധനക്ക് വിധേയരായവർ, പോസിറ്റിവിറ്റി നിരക്ക്, രാജ്യം, വയസ്സ്, പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ തുടങ്ങിയവയാണ് പഠനത്തിൽ പരിശോധിച്ചത്.കോവിഡ് പരിശോധനക്ക് വിധേയമാക്കപ്പെട്ടവരിൽ 57 ശതമാനം പേരും മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.

Most Popular