Tuesday, January 25, 2022
HomeGulfഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2779 പേർക്ക്

ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2779 പേർക്ക്

ദോഹ: ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2779 പേർക്ക്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ രോഗബാധിതർ ഉണ്ടായിരിക്കുന്നത്. 2053
പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ 726 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് നിലവില്‍ 12,881 സജീവ കേസുകളാണ് ഉള്ളത്.
എട്ട് പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 42 ആയി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10252 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular