ദോഹ. ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ടുകൾ. രാജ്യം വളരെ വേഗം സാധാരണ നിലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആരെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല.
ഖത്തറിൽ രോഗം ബാധിക്കുന്നവർ പകുതിയിലേറെ പേരും സമ്പർക്ക രോഗികളാണ്. ഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 19191 പരിശോധനയില്‍ 9 യാത്രക്കാര്‍ക്കടക്കം 181 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 172 പേര് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 337 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികള്‍ 2727 ആയിട്ടുണ്ട്.