Saturday, January 22, 2022
HomeGulfഒമാനിൽ കോവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ കോവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനിൽ കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ചികിത്സയിലിരുന്ന 12 പേർ രോഗമുക്തരായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304874 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300203 പേര്‍ രോഗമുക്തരാവുകയും 4113 പേര്‍ മരണപ്പെടുകയും ചെയ്തു. 98.5 ശതമാനമാണ് നിലവിലെ രോഗമുക്തരി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 10 പേരും ഐ.സി.യുവില്‍ രണ്ട് പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

 

Most Popular