Sunday, January 23, 2022
HomeGulfസൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 1,746 പുതിയ കേസുകൾ

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 1,746 പുതിയ കേസുകൾ

ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ന് മാത്രം 1,746 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,59,852 ഉം രോഗമുക്തരുടെ എണ്ണം 5,42,754 ഉം ആയി. പുതുതായി 2 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.94 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 437 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. മക്കയിൽ 374 ഉം ജിദ്ദയിൽ 340 ഉം മദീനയിൽ 84 ഉം ദമ്മാമിൽ 81 ഉം ഹുഫൂഫിൽ 79 ഉം റാബിഖിൽ 43 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,13,19,280 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു.

Most Popular