Wednesday, December 1, 2021
HomeGulfഒമാനില്‍ 31 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നിരക്ക് ഉയരുന്നു

ഒമാനില്‍ 31 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നിരക്ക് ഉയരുന്നു

മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 97 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ഒമാനില്‍ ഇതുവരെ 303490 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 294354 പേര്‍ രോഗമുക്തി നേടുകയും 4093 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗികളുടെ എണ്ണത്തിൽ വരുന്ന കുറവും രോഗമുക്തി നിരക്കും ആശ്വാസകരമാണ്. തുടർന്നും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിൽ ജാഗ്രത വേണമെന്ന് അധികൃതർ ഓര്മിപ്പിക്കുന്നുണ്ട്.

Most Popular