മസ്കത്ത് ∙ ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നും കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു. അതേസമയം
599 പേര് രോഗമുക്തി നേടി. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 326,164 ആയി ഉയര്‍ന്നു. 307,003 പേര് ഇതുവരെ രോഗമുക്തി നേടി. 94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 4,130 മരണങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 59 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 199 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 26 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.