മസ്കത്ത്: ഒമാനിൽ 24 മണിക്കൂറിനിടെ 2162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം . കോവിഡ്ചി കിത്സയിലായിരുന്ന 702 പേര് രോഗമുക്തി നേടിയിട്ടുണ്ട് . ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 328326 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 307705 പേര് രോഗമുക്തി നേടുകയും 4133 പേര് മരണപ്പെടുകയും ചെയ്തു. 93.7 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 223 പേരും ഐ.സി.യുവില്‍ 26 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.