Sunday, May 22, 2022
HomeGulfഒമാനിൽ 24 മണിക്കൂറിനിടെ 1998 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ 24 മണിക്കൂറിനിടെ 1998 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ 24 മണിക്കൂറിനിടെ 1998 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ചികിത്സയിലായിരുന്ന 1636 പേര്‍ രോഗമുക്തി നേടിയപ്പോൾ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 346041 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4158 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 92.2 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Most Popular