Thursday, May 19, 2022
HomeGulfഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 181 പേർക്ക്: 172 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 181 പേർക്ക്: 172 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 181 പേർക്ക്. കൂടുതൽ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 337 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.

അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച് ഖത്തറിൽ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 17 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13147 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular