Wednesday, May 18, 2022
HomeGulfഖത്തറിൽ ഇന്നലെ 177 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; 201 പേർക്ക് രോഗമുക്തി

ഖത്തറിൽ ഇന്നലെ 177 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; 201 പേർക്ക് രോഗമുക്തി

ദോഹ: ഖത്തറിൽ ഇന്നലെ 177 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2521 പേർക്കാണ് ഖത്തറിൽ നിലവിൽ കോവിഡ് ബാധിച്ചിരിക്കുന്നത് . ഇതിൽ 24 പേരുടെ നില ഗുരുതരമാണ്.
രാജ്യത്ത് ഇതുവരെ 2,33,087 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ 2,29,964 പേരും സുഖം പ്രാപിച്ചവരാണ്. മരണസംഖ്യ 602. ദേശീയ കോവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന്റെ കീഴില്‍ 44,79,962 വാക്സീന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

Most Popular