Monday, October 25, 2021
HomeGulfഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഖത്തർ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 173 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 233,289 ആയി. നിലവില്‍ 19 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. രാജ്യത്ത് 1,594 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Most Popular