Friday, January 28, 2022
HomeGulfഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ്; 81 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ്; 81 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 54 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 237,279 ആയി.
രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 610 ആയി. രാജ്യത്ത് നിലവില്‍ 1162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4223 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,30,809 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular