Wednesday, January 26, 2022
HomeGulfഖത്തറില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക രോഗ ബാധിതരുടെ എണ്ണം കൂടുന്നു

ഖത്തറില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക രോഗ ബാധിതരുടെ എണ്ണം കൂടുന്നു

ദോഹ: ഖത്തറിൽ സമ്പർക്ക രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,37,900 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1,360 പേരാണ്. നിലവില്‍ ഒമ്പത് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4084 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

Most Popular