Tuesday, January 25, 2022
HomeGulfആശങ്ക ഒഴിയുന്നില്ല ; ഖത്തറിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 741 കൊവിഡ് കേസുകൾ

ആശങ്ക ഒഴിയുന്നില്ല ; ഖത്തറിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 741 കൊവിഡ് കേസുകൾ

covid caseദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ വൻവർദ്ധനവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 741 കൊവിഡ് കേസുകൾ. 533 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 162 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 617 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 245,530 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 256 പേരാണ്. 25 പേരാണ് രാജ്യത്ത് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,373 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular