ദോഹ: ഖത്തറിൽ ഇന്ന് 601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരാകരിച്ച 73 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 24 മണിക്കൂറിനിടെ 964 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 34,2554 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,943 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന് കാംപെയിന് ആരംഭിച്ചതിന് ശേഷം ഇതുവരെ 6,105,201 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.