ദോഹ: ഖത്തറിൽ ഇന്ന് 117 പേർക്ക് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 232,952 ആയി. നിലവില്‍ 18 പേര് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. രാജ്യത്ത് 1,748 പേരാണ് ചികിത്സയില്‍ കഴിയുന്നത്.