Wednesday, May 18, 2022
HomeGulfഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ദോഹ: ഖത്തറിൽ ഇന്ന് 153 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 358377 ആയി ഉയര്‍ന്നു.

ഖത്തറിൽ ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4203 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,548065 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.

Most Popular