Monday, May 16, 2022
HomeGulfയുഎഇയില്‍ ഇന്ന് 2,792 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2,792 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 2,792 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1166 പേർ രോഗമുക്തി നേടി. അതേസമയം കോവിഡ് ബാധ മൂലം 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,11,029 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,62,379 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,198 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Most Popular