Wednesday, May 18, 2022
HomeGulfയുഎഇയില്‍ ഇന്ന് 651 പുതിയ കൊവിഡ് കേസുകള്‍

യുഎഇയില്‍ ഇന്ന് 651 പുതിയ കൊവിഡ് കേസുകള്‍

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ . ഇന്ന് 651 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,640 പേർ രോഗമുക്തരായി. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,158 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Most Popular