Saturday, January 22, 2022
HomeGulfയുഎഇയിൽ ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയിൽ ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യു എഇയിൽ ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 72 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,42,454 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.41 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,719 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2,747 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

Most Popular