അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,395 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
2,331 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള ഒരു മരണമാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
8,66,971 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,98,371 പേര് രോഗമുക്തി നേടി. 2,284 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 66,316 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 480,766 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.