Wednesday, May 18, 2022
HomeGulfയുഎഇ യിൽ ഇന്ന് 3067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ യിൽ ഇന്ന് 3067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി:യു എ ഇ യിൽ ഇന്ന് മൂവ്വായിരം കടന്ന് കോവിഡ് രോഗികൾ. 3,067 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1055 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,85,950 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,05,248 പേര്‍ക്ക് യു.എ.ഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 7,60,268 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,191 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 42,789 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Most Popular