ദോഹ : ഖത്തറിലെ കോവിഡ് കേസുകളിൽ വര്‍ധനവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 164 പേർക്കാണ്. സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് കേസുകൾ വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 155 പേര് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1174 ആയി.