Sunday, July 3, 2022
HomeGulfകോവിഡ് കേസുകൾ വർധിക്കുന്നു; യുഎഇയിൽ പ്രതിദിന കേസുകൾ ആയിരത്തിന് മുകളിൽ

കോവിഡ് കേസുകൾ വർധിക്കുന്നു; യുഎഇയിൽ പ്രതിദിന കേസുകൾ ആയിരത്തിന് മുകളിൽ

അബുദാബി: യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ ആയിരം കവിഞ്ഞു. രാജ്യത്ത് 1,084 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 876 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യയിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.

പുതിയതായി നടത്തിയ 247,277 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 915,068 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular