മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് . ഏറ്റവും പുതിയ കണക്കുപ്രകാരം നിലവിൽ 1972 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. കഴിഞ്ഞ മൂന്നു ദിവസം 200ന് മുകളിലാണ് കേസുകൾ. കോവിഡിനെതിരെ പ്രതിരോധനപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് അധികൃതർ. വിദേശികളടക്കമുള്ളവർക്ക് വിവിധ ഗവർണറേറ്റുകളിൽ ബൂസ്റ്റർ ഡോസ് നൽകിവരികയാണ്.