മസ്കത്ത്: ഒമാനിൽ 1743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിലായിരുന്ന 2433 പേര്
രോഗമുക്തി നേടി. അതേസമയം അഞ്ച് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം 360999 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 333906 പേര് രോഗുക്തരാവുകയും 4195 പേര് മരണപ്പെടുകയും ചെയ്തു. 92.5 ശതമാനമാണ് നിലവിലെ രോഗമുക്തരി നിരക്ക്.