ഒമാനിൽ ഇന്ന് മൂന്ന് കോവിഡ് മരണം, 1036 പേര്‍ക്ക് കൂടി രോഗബാധ. ചികിത്സയിലായിരുന്ന 2076 പേര് രോഗമുക്തി നേടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 376724 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 358133 പേര് രോഗമുക്തരാവുകയും 4234 പേര് മരണപ്പെടുകയും ചെയ്തു. 95.1 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 331 പേരും ഐ.സി.യുവില്‍ 66 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.