മസ്കത്ത്: ഒമാനിൽ 24 മണിക്കൂറിനിടെ 974 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 24 മണിക്കൂറിനിടെ 1350 പേര് രോഗമുക്തി നേടി. അതേസമയം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 378922 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 360795 പേര് രോഗമുക്തരാവുകയും 4238 പേര് മരണപ്പെടുകയും ചെയ്തു. 95.2 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.