മസ്കത്ത്: ഒമാനിൽ കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് സ്ഥിരീകരിച്ചത് നൂറിൽ താഴെ കോവിഡ് കേസുകൾ. 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 142 പേര് കൂടി രോഗമുക്തി നേടി. പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 387829 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 381757 പേര് രോഗമുക്തരാവുകയും 4250 പേര് മരണപ്പെടുകയും ചെയ്തു. 98.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.