Tuesday, January 25, 2022
HomeGulfഒമാനിൽ 24 മണിക്കൂറിനിടെ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ 24 മണിക്കൂറിനിടെ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതായി സൂചനകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 64 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 306755 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300666 പേര്‍ രോഗമുക്തരാവുകയും 4117 പേര്‍ മരണപ്പെടുകയും ചെയ്തു. 98 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 24 പേരും ഐ.സി.യുവില്‍ ആറ് പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

Most Popular