ദോഹ: ഖത്തറിൽ ഇന്ന് 74 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 74 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 138 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 362,232 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 27 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.